ഗോബി മന്ച്ചുരിയന്‍
Submitted by binoy on Thu, 01/21/2010 - 01:04
ചേരുവകള്‍
- പൂക്കള്‍ അടര്‍ത്തിയ കോളിഫ്ലവര്‍ വൃത്തിയാക്കിയത് - 1
- ഉള്ളിത്തണ്ട് (spring onion) ചെറുതായി അറിഞ്ഞത് - 2 -3 തണ്ട്
- ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 സ്പൂണ്‍
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 സ്പൂണ്‍
- മൈദാ പൊടി - 1/4 കപ്പു
- ചോളം പൊടി (corn flour) - 3 സ്പൂണ്‍
- മുളക് പൊടി - 1/4 സ്പൂണ്‍
- ഉണക്ക മുളക് - 2 എണ്ണം
- ഓയില്‍ - 3 സ്പൂണ്‍
- വെള്ളം - ഒന്നര കപ്പു
- സോയ സോസ് - 2 ടീസ്പൂണ്‍
- പശുവിന്‍ പാല്‍ - 1 സ്പൂണ്‍
തയാറാക്കുന്ന വിധം
- അടര്‍ത്തിയ പൂക്കള്‍ 3-4 മിനിറ്റ് ഒരു സ്പൂണ്‍ പാലൊഴിച്ചു തളപ്പിക്കുക
- വെള്ളം drain ചെയ്തു കളയുക, നല്ല പോലെ dry ആകണം
- മൈദ പൊടിയും, ചോളം പൊടിയും, 1/4 സ്പൂണ്‍ വീതം മുളക് പൊടിയും ഇഞ്ചി, വെളുത്തുളി അരച്ചതും അവസ്യത്ത്തിനു ഉപ്പും നന്നായി മിക്സ് ചെയ്യുക.
- ഒരു പാനില്‍ എണ്ണ ചൂടാക്കുക. പൂക്കള്‍ ഈ മിക്സില്‍ മുക്കിയിട്ടു ഓരോന്നായി എണ്ണയില്‍ വറത്ത് മാറ്റിവെക്കുക
- ബാക്കിയുള്ള എണ്ണയില്‍ വെളുത്തുള്ളിയും, ഇഞ്ചിയും ചതച്ച ഉണക്കമുളകും ഒരു മിനിട്ടോളം വറക്കുക. ഇതിലേക്ക് ഉള്ളിത്തണ്ട് ചേര്‍ത്ത് വീണ്ടും ഒരു മിനിറ്റ് വറക്കുക.
- ആവശ്യത്തിനു ഉപ്പും, ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക
- കാല്‍ കപ്പ് വെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ കോണ്‍ ഫ്ലവര്‍ (ചോള പൊടി) ചേര്‍ത്ത് അലിയിക്കുക. ഇത് തിളച്ചുകൊണ്ടിരിക്കുന്ന ഗ്രെവിയിലേക്ക് സാവധാനം ചേര്‍ക്കുക. വീണ്ടും തിളക്കുന്നത് വരെ ഇളക്കികൊണ്ടിരിക്കുക.
- ഗ്രേവി നന്നായി തെളിഞ്ഞു വരുമ്പോള്‍ പൂക്കളും സോയ സോസും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിറ്റ് തിളപ്പിച്ച ശേഷം ഇറക്കി വെക്കുക
- ചൂടോടു കൂടി കഴിക്കുക
Post new comment